SOCIAL SCIENCE II - STUDY MATERIAL - STANDARD 10 - UNIT 5
STUDY MATERIAL
പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം II ലെ അഞ്ചാമത്തെ യൂണിറ്റിനെ ആസ്പദമാക്കി തയ്യാറാക്കിയ സ്റ്റഡി മെറ്റീയൽ ബ്ലോഗുമായി ഷെയർ ചെയ്യുകയാണ് ശ്രീ അബ്ദുള്‍ വാഹിദ് സാർ എസ്.ഐ.എച്ച്.എസ് ഉമ്മത്തൂർ , കോഴിക്കോട്, ശ്രീ അബ്ദുള്‍ വാഹിദ് സാറിന് ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു
പൊതുചെലവും പൊതു വരുമാനവും
ജി.എസ്.ടി യും പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലയും ഇന്ത്യയുടെ സാമ്പത്തിക വളർച്ചയുടെ സമകാലിക അവസ്ഥയും ആമുഖമായി പറഞ്ഞ് ചിത്ര നിരിക്ഷണത്തിലുടെ ഏതല്ലാം രംഗങ്ങളിലാണ് പൊതു ചെലവ് എന്ന് കണ്ടെത്തി ആരംഭിക്കുന്ന സാമ്പത്തിക ശാസ്ത്ര ഭാഗത്തെ യൂനിറ്റാണ് പൊതു ചെലവും പൊതു വരുമാനവും. എന്താണ് പൊതു ചെലവ് എന്നും അതിനെ എങ്ങിനെ വികസന വികസനേതര ചെലവുകൾ എന്ന് വേർതിരിക്കാമെന്ന് കണ്ടെത്തി ഇന്ത്യയിലെ പൊതു ചെലവ് വർദ്ധിക്കുന്നതിന്റെ കാരണങ്ങൾ അന്വേഷിക്കുകയാണ്. ശേഷം ഈ ചെലവുകൾക്ക് എങ്ങനെയാണ് വരുമാനം കണ്ടെത്തുന്നത് എന്ന് പ്രതിപാദിക്കുന്ന ഭാഗമാണ് പൊതുവരുമാനം.
പൊതു വരുമാനം എന്താണെന്നും ഇതിന്റെ സ്റോതസ്സുകൾ എന്തൊക്കെയാണെന്നും വിവിധ നികുതി നികുതിയേതര മാർഗ്ഗങ്ങൾ കണ്ടെത്തുന്നു. ശേഷം പൊതു കടത്തിന്റെ ഗുണദോഷങ്ങൾ കണ്ടെത്തി പൊതുധാനകാര്യവും വിവിധ ബജറ്റുകളും കടന്ന് വന്ന് നമ്മുടെ രാജ്യത്തിന്റെ ബജറ്റ് വിശകലനം ചെയ്ത് ബജറ്റിലൂടെ ധനനയം നടപ്പിലാക്കുന്നതും അതിന്റെ ലക്ഷ്യങ്ങളും കണ്ടെത്തി ബജറ്റ് രാജ്യത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങളുടെ പ്രതിഫലനവും വികസനത്തിന്റെ സൂചികയുമാണ് എന്ന് തിരിച്ചറിഞ്ഞ് ശക്തമായ ധനനയമാണ് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് സംരക്ഷിക്കുന്നതെന്ന ധാരണ സൃഷ്ടിച്ചാണ് ഈ യൂനിറ്റ് അവസാനിക്കുന്നത്.
DOWNLOADS
STUDY MATERIAL - Pdf
Related posts
Comments