New Posts

SOCIAL SCIENCE - STUDY MATERIAL - STANDARD 10 - UNIT 3


STUDY MATERIAL



                            പത്താം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം I മൂന്നാം യൂണിറ്റ്  "പൊതുഭരണം" (Public Administration) ആസ്പദമാക്കിയുള്ളതാണ് ഇന്നത്തെ  പോസ്റ്റ്.ഈ പാഠ ഭാഗത്തെ ആസ്പദമാക്കി പ്രസന്റേഷന്‍  തയ്യാറാക്കിയ എസ് .ഐ .എച്ച് .എസ് ഉമ്മത്തൂര്‍ സ്കൂളിലെ ശ്രീ യു സി അബ്ദുള്‍ വാഹിദ് സാറിന് അഭിനന്ദനങ്ങൾ ഇതോടൊപ്പം അറിയിച്ചുകൊള്ളുന്നു.
              വിവരാവകാശ നിയമം അടിസ്ഥാനമാക്കിയുള്ള അപേക്ഷയെ പരിചയപ്പെടുത്തി ആരംഭിക്കുന്ന ഈ പാഠഭാഗം നാളെ ഈ സംവിധാനത്തിലെത്തുന്ന പഠിതാവിന് പൊതുഭരണ സംവിധാനം എന്തെന്നും ഇതിനെ പ്രാധാന്യം എന്തൊക്കെയാണെന്നും തിരിച്ചറിഞ്ഞ് ജനാധിപത്യ സമ്പ്രദായത്തിൽ ഇത് സംവിധാനിക്കപ്പെട്ടത്  എങ്ങിനെയാണെന്നും  സർക്കാർ ഓഫീസുകളുടെ സേവനങ്ങൾ ഏതു രീതിയിലാണെന്നു കണ്ടെത്തി ഉദ്യോഗസ്ഥവൃന്ദം ഇന്ത്യയിലും കേരളത്തിലും വ്യന്യസി എങ്ങിനെയെന്നു നിരീക്ഷിച്ച് ഉദ്യോഗസ്ഥവൃന്ദത്തിന്റെ സവിശേഷതകൾ കണ്ടെത്തി ഇതിലൊരംഗമായി സേവന രംഗത്തെത്താൻ UPSC - PSC പരീക്ഷയ്ക്ക് തയ്യാറാകാൻ പ്രചോദനം നൽകി, ഗാന്ധി മന്ത്രത്തിലെ ദൈന്യ മുഖം ഓർമിപ്പിച്ച് മുന്നേറുന്ന അധ്യായം ഉദ്യോഗസ്ഥ വൃന്ദത്തിന്റെ പോരായ്മകൾ പരിശോധിച്ച് ഭരണനിർവ്വഹണത്തിന്റെ കാര്യക്ഷമത വർധിപ്പിക്കാനും കൃത്യ സമയത്ത് സേവനം ജനങ്ങൾക്ക് ലഭിക്കാനും അഴിമതി ഇല്ലാതാക്കാനുമുള്ള ഭരണ നവീകരണ നടപടികളെ പ്രതിപാദിച്ച് സർക്കാർ സേവനം പൊതു ജനങ്ങളുടെ അവകാശമാണെന്ന കാഴ്ചപ്പാട് സൃഷ്ടിച്ചാണ് രാഷ്ട്രതന്ത്രശാസ്ത്രത്തിലെ ഈ യൂനിറ്റ് അവസാനിക്കുന്നത്.



DOWNLOADS









Read also

Comments