INCOME TAX CALCULATOR 2014 - UBUNTU based
ഈ മാസം എല്ലാവരും ഇന്‍കം ടാക്സ് സ്റ്റേറ്റ്മെന്റ് തയ്യാറാക്കുന്ന തിരക്കിലായിരിക്കുമല്ലോ ! നിങ്ങൾക്കായി ഉബുണ്ടുവിൽ പ്രവർത്തിക്കുന്നതും ഒരു സ്ഥാപനത്തിലെ എല്ലാ ജീവനക്കാരുടെയും ഇന്‍കം ടാക്സ് സ്റ്റേറ്റ്മെന്റ് ഒരുമിച്ച് തയ്യാറാക്കാൻ കഴിയുന്നതുമായ ഒരു പ്രോഗ്രാം തയ്യാറാക്കി അയച്ചു തന്നിരിക്കയാണ് മലപ്പുറം കുന്നക്കാവ് ഗവ : ഹയർ സെക്കന്ററി സ്കൂളിലെ കൃഷ്ണദാസ് സാർ. സാറിന് നന്ദി അറിയിക്കുന്നതോടൊപ്പം പ്രോഗ്രാം നിങ്ങൾക്കായി പരിചയപ്പെടുത്തുന്നു. സംശയങ്ങൾക്ക് സാറുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ് (Mob.9400530472)
ഇന്‍കം ടാക്സ് കണക്കാക്കുന്നതിനെക്കുറിച്ച് വിശദമായി വിവരിക്കുന്ന ശ്രീ. കെ . എം ഗോപീദാസൻ തയ്യാറാക്കിയ ലേഖനം ഇതോടൊപ്പം ചേർക്കുന്നു.
പ്രവർത്തന രീതി
IT14-calcnprint2 എന്ന ഫയല്‍ ഒരു ഫോള്‍ഡറില്‍ കോപ്പിചെയ്യുക അതേ ഫോള്‍ഡറില്‍ തന്നെ ഈ IT14-calcnprint2 എന്ന ഫയല്‍ തുറക്കുക.പൂരിപ്പിക്കുക.
പേരും പാന്‍ നമ്പറും മുതല്‍ അടക്കേണ്ട ടാക്സു വരെ പരിശോധിച്ച് ബോധ്യപ്പെടുക.ഇനി ഈ ഫയലിന്റെ മെനുവില്‍ File-> Export as pdf എന്ന ക്രമത്തില്‍
Export ക്ലിക്കുചെയ്ത് ഫയലിന് പേരിന്റെ കൂടെ ജീവനക്കാരന്റെ ഇനീഷ്യല്‍ ചേര്‍ത്ത് പേരുകൊടുത്താല്‍ ഇതേ ഫോള്‍ഡറില്‍ പുതിയ ഒരു pdf ഫയല്‍ കിട്ടും.വീണ്ടും
IT14-calcnprint2 ഫയലില്‍ അടുത്തയാളുടെ വിവരങ്ങള്‍ പൂരിപ്പിക്കുക.പരിശോധിക്കുക.File-> Export as pdf ചെയ്യുക.ഇനീഷ്യല്‍ ചേര്‍ത്ത് പേരുകൊടുക്കുക.
ഇങ്ങിനെ എല്ലാവരുടെയും പി.ഡി.എഫ് ഫയലുകള്‍ ഒരേ ഫോള്‍ഡറില്‍ ശേഖരിക്കുക.ഇനി ഈ ഫോള്‍ഡറിലെ എല്ലാ പി.ഡി.എഫ് ഫയലുകളും കൂടി
പ്രിന്ററുള്ള ഏതുകമ്പ്യൂട്ടറിലെങ്കിലും ( Windows or Linux) കൊണ്ടുപോയി പ്രിന്റു ചെയ്യാം
DOWNLOAD
INCOME TAX CALCULATOR 2014 - UBUNTU based
ഇന്‍കം ടാക്സ് കണക്കാക്കുന്നതിനെക്കുറിച്ചുള്ള ലേഖനം
ടാക്സ് പരിശോധിച്ച് ബോധ്യപ്പെട്ട് മാത്രം സമര്‍പ്പിക്കുക.
Comments