CHARLES' LAW | ചാള്‍സ് നിയമം | CHARLES' LAW SIMULATION | CHARLES' LAW INTERACTIVE | CHARLES' LAW MULTIMEDIA CLASS
ഒരു പാഠ ഭാഗം പഠിക്കുന്നതിന് ആവശ്യമായ എല്ലാ മൾട്ടിമീഡിയ വിഭവങ്ങളും ഒരുക്കി ക്കൊണ്ട് ബയോ വിഷൻ അവതരിപ്പിക്കുന്ന വേറിട്ടൊരു പോസ്റ്റാണ് മൾട്ടിമീഡിയ ക്ലാസ്സ് . രണ്ടാമത്തെയും മൾട്ടിമീഡിയ ക്ലാസ്സിൽ 10 )0 സ്റ്റാൻഡേർഡ് കെമിസ്ട്രിയുടെ ആദ്യ പാഠമായ "വാതകാവസ്ഥ "എന്ന യൂണിറ്റിലെ ചാൾസ് നിയമം പഠിക്കുന്നതിനുള്ള വീഡിയോ, സിമുലേഷൻ, പ്രസന്റേഷൻ എന്നിവ ശ്രീ ഇബ്രാഹിം സാറിന്റെ നോട്ട് കൂടി ഉൾപ്പെടുത്തി നല്കിയിരിക്കുന്നു.
ഈ ഗ്രാഫില്‍നിന്നും ഊഷ്മാവ് കുറയുന്നതിനനുസരിച്ച് വാതകത്തിന്റെ വ്യാപ്തം കുറയുന്നതായികാണാം. വ്യാപ്തം പൂജ്യത്തിലെത്തുമ്പോള്‍ താപനില –273°C ല്‍ എത്തുന്നു. ഒരു വാതകത്തിന് എത്തിച്ചേരാന്‍ കഴിയുന്ന ഏറ്റവും താഴ്ന്ന താപനിലയായി ഇതിനെ കണക്കാക്കുന്നു. ഇതാണ് അബ്സല്യൂട്ട് സീറോ. ഇതിന്റെ അടിസ്ഥാനത്തില്‍ ലോര്‍ഡ് കെല്‍വിന്‍ ആവിഷ്കരിച്ച സ്കെയിലാണ് കെല്‍വിന്‍ സ്കെയില്‍. ഡിഗ്രി സെല്‍ഷ്യസിലെ താപനിലയെ കെല്‍വിന്‍ സ്കെയിലിലേക്ക് മാറ്റാന്‍ ഡിഗ്രി സെല്‍ഷ്യസിലെ താപനിലയോട് 273 കൂട്ടിയാല്‍ മതി. ഉദാഹരണത്തിന് 27°C= 27+273=300K, 0°C=0+273= 273K
ചാള്‍സ് നിയമമനുസരിച്ച് V/T = ഒരു സ്ഥിരസംഖ്യയായിരിക്കും. അഥവാ V1/T1 = V2/T2 ആയിരിക്കും.
വീര്‍പ്പിച്ച ഒരു ബലൂണ്‍ വെയിലത്തിട്ടാല്‍ വികസിച്ച് വലുതാകുന്നതിന്റെ കാരണം ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ വിശദീകരിക്കാം. വേനല്‍ക്കാലത്ത് വാഹനങ്ങളുടെ ടയറുകളില്‍ മിതമായതോതില്‍ മാത്രം കാറ്റുനിറയ്ക്കുന്നതിന്റെ കാരണവും നിയമത്തിന്റെ അടിസ്ഥാനത്തില്‍ വിശദീകരിക്കാം.
SIMULATION
PRESENTATION
Comments