കുട്ടനാട് - കായലും ജനജീവിതവും | KUTTANAD FEATURED POST | SOCIAL SCIENCE STANDARD 8 - UNIT 2
കുട്ടനാട് - കായലും ജനജീവിതവും
"കുട്ടനാട് - കായലും ജനജീവിതവും" 8 )0 ക്ലാസ്സ് സോഷ്യൽ സയൻസ് രണ്ടാം യൂണിറ്റിനെ ആസ്പദമാക്കി തയ്യാറാക്കിയ ഫീച്ചേഡ് പോസ്റ്റ് . കുട്ടനാടിന്റെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ വിശദമാക്കുന്ന ഡോക്കുമെന്ററി ഫിലിം "നദി ഒരു പുണ്യമാണ് കൃഷി ഒരു വരമാണ് " കൂടാതെ കുട്ടനാട് - കായലും ജനജീവിതവും വരച്ചുകാട്ടുന്ന ചിത്രങ്ങൾ വീ ഡിയോ എന്നിവയുടെ സഹായത്തോടെ അവതരിപ്പിക്കുന്നു. കാണുക ! അഭിപ്രായങ്ങൾ അറിയിക്കുക.
For low speed internet users USE THIS LINK OF THE POST
DOCUMENTARY
കേരളത്തിലെ ആലപ്പുഴ ജില്ലയിലെ പ്രധാന പ്രദേശങ്ങളിലൊന്നാണ് കുട്ടനാട്. കാര്‍ഷികവൃത്തി പ്രധാനമായുള്ള ഇവിടം കേരളത്തിലെ നെല്‍കൃഷിയുടെ പ്രധാന കേന്ദ്രമാണ്. ഇന്ത്യയില്‍ തന്നെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളിലൊന്നാണ് കുട്ടനാട്. 500 ച.കി.മീ ഓളം പ്രദേശം സമുദ്ര നിരപ്പിനേക്കാള്‍ താഴെയാണ് സ്ഥിതിചെയ്യുന്നത് എന്നത് ഈ പ്രദേശത്തിന്റെ സവിശേഷതയാണ്. സമുദ്രനിരപ്പില്‍ നിന്നും 2.2 മീ താഴെ മുതല്‍ 0.6 മീ മുകളില്‍ വരെയാണ് ഈ പ്രദേശത്തിന്റെ ഉയര വ്യത്യാസം. സമുദ്രനിരപ്പിനുതാഴെയുള്ള പ്രദേശത്ത് കൃഷിചെയ്യുന്ന ലോകത്തിലെതന്നെ അപൂര്‍വ്വം പ്രദേശങ്ങളിലൊന്നാണ് ഇവിടം. ഒരു വിനോദസഞ്ചാരകേന്ദ്രവുമാണ് കുട്ടനാട്. നാല് പ്രധാന നദികളായ പമ്പ, മീനച്ചിലാര്‍, അച്ചന്‍കോവിലാര്‍, മണിമലയാര്‍ എന്നിവ കുട്ടനാട്ടിലൂടെ ഒഴുകുന്നു. ജലം കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്നെങ്കിലും കുടിവെള്ളക്ഷാമം ഇവിടെ രൂക്ഷമാണ്.
കുട്ടനാട് എന്നു് ഈ പ്രദേശത്തിനു് പേരു ലഭിച്ചതിനെപ്പറ്റി പല ഐതിഹ്യങ്ങളും നിലവിലുണ്ടു്.
ചുട്ടനാട് ആണു് കുട്ടനാടായി മാറിയതെന്നാണു് ഒരു വാദം. പ്രാചീനകാലത്തു
നിബിഡവനപ്രദേശമായിരുന്ന ഇവിടം കാട്ടുതീയില്‍പെട്ട് മൊത്തം കരിഞ്ഞുപോയെന്നും
അതിനാലാണു് ചുട്ടനാട് എന്നു പേര് കിട്ടിയതെന്നും ഈ വാദം
ചൂണ്ടിക്കാട്ടുന്നു. ഇതിനു് ഉപോദ്ബലകമായി തോട്ടപ്പള്ളിയ്ക്കു ചുറ്റുമുള്ള
പ്രദേശങ്ങളില്‍നിന്നും അടുത്ത കാലം വരെ കുഴിച്ചെടുത്തിരുന്ന
കരിഞ്ഞുകാണപ്പെട്ട മരത്തടികളും കരിനിലം എന്നറിയപ്പെടുന്ന
നെല്‍പ്പാടങ്ങളിലെ കരിയുടെ അംശം പൊതുവേ കൂടുതലായി കാണുന്ന മണ്ണും
തെളിവുകളായി ഉയര്‍ത്തിക്കാണിക്കുന്നു
കുട്ടനാട്ടിലെ കൃഷി
കാര്‍ഷികവൃത്തി പ്രധാനമായുള്ള ഇവിടം കേരളത്തിലെ നെല്‍കൃഷിയുടെ പ്രധാന കേന്ദ്രമാണ്. ഇന്ത്യയില്‍ തന്നെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളിലൊന്നാണ് കുട്ടനാട്. 500 ച.കി.മീ ഓളം പ്രദേശം സമുദ്രനിരപ്പിനേക്കാള്‍ താഴെയാണ് സ്ഥിതിചെയ്യുന്നത് എന്നത് ഈ പ്രദേശത്തിന്റെ സവിശേഷതയാണ്. സമുദ്രനിരപ്പില്‍ നിന്നും 2.2 മീ താഴെ മുതല്‍ 0.6 മീ മുകളില്‍ വരെയാണ് ഈ പ്രദേശത്തിന്റെ ഉയര
വ്യത്യാസം. സമുദ്രനിരപ്പിനുതാഴെയുള്ള പ്രദേശത്ത് കൃഷിചെയ്യുന്ന
ലോകത്തിലെതന്നെ അപൂര്‍വ്വം പ്രദേശങ്ങളിലൊന്നാണ് ഇവിടം.
VIDEO
ജലചക്രം
കുട്ടനാട് കായല്‍ നിലങ്ങളിലും ആഴം കൂടിയ പാടങ്ങളിലും വെള്ളം വറ്റിക്കുന്നതിനായുള്ള കര്‍ഷികോപകരണമാണ് ജലച്ചക്രം. ജലം തേവാനും ഇവ ഉപയോഗിച്ചിരുന്നു. മരം കൊണ്ടുണ്ടാക്കിയ ദളങ്ങളോടുകൂടിയ വൃത്താകൃതിയിലുള്ള (ടര്‍ബൈന്‍) ഉപകരണമാണിവ. തടിപ്പെട്ടിക്കുള്ളില്‍ തിരശ്ചിനമായി വക്കുന്ന ചക്രത്തെ യന്ത്രസഹായത്തോടെ കറക്കിയാണിത് സദധ്യമാക്കുന്നത്. നെല്‍കൃഷിക്കായി മുന്‍കാലങ്ങളില്‍ ധാരാളം ഉപയോഗിച്ചിരുന്നതും, ഇപ്പോള്‍ വിരളമായിക്കോണ്ടിരിക്കുന്നതുമായ ഒരു ജലസേചന ഉപാധിയാണ് ചക്രം.
VIDEO
താറാവ് വളർത്തൽ
കുട്ടനാട്ടിലെ ആളുകളുടെ ആഹാരത്തിൽ ഒരു പ്രധാന ഇനമാണ് മത്സ്യം .ഓരോ വീട്ടുകാരും അവരവരുടെ ആവശ്യ ത്തിനുള്ള മത്സ്യം പിടിച്ചിരുന്നു ഇതിന് അവർ കൊരു വല വീശു വല എന്നിവ ഉപയോഗിച്ചിരുന്നു.
കുട്ടനാട്ടിലെ സമുദ്രനിരപ്പിനേക്കാള്‍ താഴെയുള്ള കൃഷിയിടങ്ങളില്‍ ഉപ്പുവെള്ളം കയറുന്നതു തടയുന്നതിനായി നിര്‍മ്മിച്ച ബണ്ടാണ് തണ്ണീര്‍മുക്കം ബണ്ട്. നിര്‍മ്മാണം 1958ല്‍ ആരംഭിച്ച് 1975ല്‍ പൂര്‍ത്തിയാക്കി.വടക്ക് വെച്ചൂര്‍ മുതല്‍ തെക്ക് തണ്ണീര്‍മുക്കം വരെ വേമ്പനാട്ടു കായലിനു കുറുകേയാണിതു പണിഞ്ഞിരിക്കുന്നത്. ഡിസംബര്‍ മാസത്തില്‍ ഷട്ടറുകള്‍ താഴ്ത്തുകയും മെയ് മാസത്തില്‍ ഉയര്‍ത്തുകയും ചെയ്യുന്നു.
VIDEO
കുട്ടനാട്ടിലെ ജനങ്ങളുടെ പ്രധാന ഉപജീവനമാര്‍ഗ്ഗം കൃഷിയാണ്. നെല്ല് ഒരു പ്രധാന കാര്‍ഷികവിളയാണ്. കുട്ടനാട്ടിന് കേരളത്തിന്റെ നെല്ലറ എന്നും പേരുണ്ട്. പഴയകാലത്തെ ഇരുപ്പൂ (വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം കൃഷി ഇറക്കുന്ന സമ്പ്രദായം) മാറ്റി ഇന്ന് മുപ്പൂ സമ്പ്രദായം ആണ് കൂടുതല്‍ (വര്‍ഷത്തില്‍ മൂന്ന് വിളവെടുപ്പ്). വേമ്പനാട്ടുകായലിന് സമീപമുള്ള വലിയ കൃഷിസ്ഥലങ്ങള്‍ പലതും കായല്‍ നികത്തി ഉണ്ടാക്കിയവ ആണ്.
മുന്‍പ് മഴക്കാലത്ത് മലകളില്‍ നിന്നു വരുന്ന വെള്ളം മാത്രമേ കൃഷിക്ക്
അനുയോജ്യമായിരുന്നുള്ളൂ. വേനല്‍ക്കാലത്ത് കുട്ടനാട്ടില്‍ കടല്‍വെള്ളം കയറി
കൃഷിക്ക് അനുയോജ്യമല്ലാത്ത വെള്ളം കുട്ടനാട്ടില്‍ നിറച്ചിരുന്നു. അതായത്
കായല്‍ ജലവും കടലിലെ ഉപ്പ് ജലവും ചേര്‍ന്ന ഈ വെള്ളത്തെ ഓരുവെള്ളം
എന്നാണ് പറയുന്നത്. മുന്‍പ് കടലില്‍ നിന്നും വേമ്പനാട്ടു കായല്‍ വഴി
കുട്ടനാട്ടിലേക്ക് ഓരുവെള്ളം കയറി നെല്‍കൃഷിയും മറ്റും നശിക്കുകയും
സാധാരണമായിരുന്നു. കേരളത്തിലെ രണ്ട് മഴക്കാലങ്ങളോട് അനുബന്ധിച്ച്
വര്‍ഷത്തില്‍ രണ്ട് കൃഷി മാത്രമേ അക്കാലത്ത് സാധ്യമായിരുന്നുള്ളൂ.
തോട്ടപ്പള്ളി സ്പില്‍വേ
തോട്ടപ്പള്ളി സ്പില്‍വേ
അലപ്പുഴയില്‍ നിന്ന് 20 കി.മീ മാറി തോട്ടപ്പള്ളിയില്‍ സ്ഥിതി ചെയ്യുന്ന സ്പില്‍വേ / ചീപ്പ് ആണ് തൊട്ടപ്പള്ളി സ്പില്‍വേ.1955ല്‍ പണി പൂര്‍ത്തിയാക്കിയ സ്പില്‍വേയില്‍ കൂടിയാണ് ദേശീയപാത 47 കടന്ന് പോകുന്നത്. തെക്കു - പടിഞ്ഞാറന്‍ കാലവര്‍ഷത്തെ തുടര്‍ന്ന് കുട്ടനാട്ടില്‍ ഉണ്ടാകുന്ന വെള്ളപ്പൊക്കത്തില്‍ നിന്ന് നെല്‍കൃഷിയെ രക്ഷിക്കാനായാണ് ഇത് സ്ഥാപിച്ചത്. ഈ സമയത്ത് സ്പില്‍വേയിലെ ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളത്തെ അറബിക്കടലിലേക്ക് ഒഴുക്കിക്കളയുന്നു.
VIDEO
പാരിസ്ഥിതികപ്രശ്നങ്ങള്‍
കുട്ടനാടന്‍ പാടശേഖരങ്ങളില്‍ നെല്‍കൃഷിക്കായി ഉപയോഗിക്കുന്ന രാസവളങ്ങളും കീടനാശിനികളും കായലില്‍ കലരുന്നതും ബണ്ട് മൂലം ഇവ കായലില്‍ത്തന്നെ നിലനില്ക്കുന്നതും മറ്റൊരു പ്രശ്നമാണ്. ഇത് കായലുകളിലെ സസ്യങ്ങളുടെയും ജലജീവികളുടെയും ജനിതകഘടനയില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് കാരണമായിട്ടുണ്ടെന്ന് പറയപ്പെടുന്നു. കുട്ടനാട്ടിലെ വിനോദസഞ്ചാരവികസനം മൂലം ധാരാളം ഹൗസ്ബോട്ടുകള്‍ കായലുകളില്‍ പ്രവര്‍ത്തനം നടത്തുന്നു. ഇവയുടെ പ്രവര്‍ത്തനം കായലുകള്‍ കൂടുതല്‍ മലിനപ്പെടാനും ബോട്ടുകളുടെ ശബ്ദം മൂലം കായല്‍മല്‍സ്യങ്ങള്‍ കൂട്ടത്തോടെ ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് പലായനം ചെയ്യപെടുന്നതിനും കാരണമായിട്ടുണ്ടെന്നും പറയപ്പെടുന്നു.
Comments