School Clubs | സ്കൂൾ ക്ലബ്ബുകൾ
SCHOOL CLUBS
സ്കൂൾ വർഷാരംഭം പല തരം ക്ലബ്ബുകളുടെ രൂപീകരണ സമയമാണല്ലോ സ്കൂളുകളിൽ തുടങ്ങാൻ കഴിയുന്നതും പല തരം ഫണ്ടുകൾ കിട്ടാനിടയുള്ളതുമായ
ക്ലബ്ബുകളുടെ രൂപീകരണത്തെക്കുറിച്ചുള്ള വളരെ വിശദമായ ഒരു ലേഖനമാണ് ഇന്നത്തെ പോസ്റ്റിൽ. വളരെ സമഗ്രമായ ഈ ലേഖനത്തിന്റെ എടുത്ത് പറയേണ്ട പ്രത്യേകത ഓരോ ക്ലബ്ബിന്റെയും രൂപീകരണ വിശദാംശങ്ങൾ അടങ്ങിയ സർക്കുലറുകൾ, അപേക്ഷാ ഫാറങ്ങൾ, ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പരുകൾ, വെബ്സൈറ്റ് ലിങ്കുകൾ എന്നിവയാണ്. അധ്യാപർക്കും കുട്ടികൾക്കും എന്നെന്നും മുതൽക്കൂട്ടാവുന്ന ഈ ലേഖനം തയ്യാറാക്കി അയച്ചുതന്ന ശ്രീ വിനോദ് സാറിന് അഭിനന്ദനം കൂടി അറിയിച്ചുകൊള്ളുന്നു.
ഇന്ന്
നിരവധി ക്ലബ്ബുകള്‍ നമ്മുടെ
സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
എന്നാല്‍
ഈ പോസ്റ്റില്‍ ഫണ്ട് ലഭ്യതാ
സാധ്യതയുളളതും പ്രവര്‍ത്തന
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
ലഭിക്കുന്നതുമായ ക്ലബ്ബുകളെയാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പ്രൈമറിതലം
മുതല്‍ ഹയര്‍സെക്കന്ററി
തലംവരെയുളള സ്‌കൂളുകളില്‍
ഇവയെല്ലാം തന്നെ ആരംഭിയ്ക്കാവുന്നതാണ്.
ക്ലബ്ബുകളുടെ
രൂപീകരണവുമായി ബന്ധപ്പെട്ട
പരമാവധി വിവരങ്ങള്‍
ഉള്‍പ്പെടുത്താന്‍
ശ്രമിച്ചിട്ടുണ്ട്.
അപേക്ഷ
അയച്ച് ക്ലബ് രൂപീകരിച്ചു
എന്നത് കൊണ്ട് മാത്രം കാര്യമായ
പ്രയോജനമൊന്നും ഉണ്ടാവുകയില്ല.അതുമായി
ബന്ധപ്പെട്ട വിവരങ്ങള്‍
ഫോണിലും മറ്റും ആരായേണ്ടതും,
റിപ്പോര്‍ട്ടുകള്‍
അയച്ച് കൊടുക്കേണ്ടതുമുണ്ട്.
1. ഊര്‍ജ്ജസംരക്ഷണ
വേദി
2. ലഹരി
വിരുദ്ധ ക്ലബ്ബ്
3. ഹെറിറ്റേജ്
ക്ലബ്ബ്
4. ഫോറസ്ട്രി
ക്ലബ്ബ്
5. കാര്‍ഷിക
ക്ലബ്ബ്
6. ഹരിത
സേന
7. ജലശ്രീ
ക്ലബ്ബ്
8. ലവ്
ഗ്രീന്‍ ക്ലബ്ബ്
9. പര്യാവരണ്‍
മിത്ര
10. ആനിമല്‍
വെല്‍ഫെയര്‍ ക്ലബ്ബ്
11.
പൌള്‍ട്രി
ക്ലബ്
12.
ഫിലാറ്റെലി
ക്ലബ്
1.ഊര്‍ജ്ജ
സംരക്ഷണ വേദി
ഊര്‍ജ്ജസംരക്ഷണ
പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍
വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുക
എന്നതാണ് വേദിയുടെ ലക്ഷ്യം.
വേദി
രൂപീകരിച്ച് രജിസ്‌ട്രേഷനായി
അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
വേദിയുടെ
പ്രവര്‍ത്തനത്തിന് ആവശ്യമായ
തുക ഫണ്ട് ലഭ്യതയ്ക്ക്
അനുസരിച്ച് എനര്‍ജി മാനേജ്‌മെന്റ്
സെന്ററില്‍ നിന്നും
അനുവദിക്കുന്നതാണ്.
അംഗത്വത്തിനായി
സ്ഥാപനമേലധികാരി മുഖാന്തിരം
താഴെകാണുന്ന വിലാസത്തില്‍
അപേക്ഷിക്കേണ്ടതാണ്.
ഡയറക്ടര്‍,
എനര്‍ജി
മാനേജ്‌മെന്റ് സെന്റര്‍,
ശ്രീക്യഷ്ണനഗര്‍,
ശ്രീകാര്യം
പോസ്റ്റ്,
തിരുവനന്തപുരം
– 17
PH:
0471 2594922, 2594924
2.ലഹരി
വിരുദ്ധ ക്ലബ്ബ്
മദ്യ-ലഹരി
വിരുദ്ധ ബോധവല്‍ക്കരണ
പ്രവര്‍ത്തനങ്ങള്‍ക്കായി
സ്‌കൂളുകളില്‍
ലഹരി
വിരുദ്ധ ക്ലബുകള്‍ എക്‌സൈസ്
വകുപ്പിന്റെ നേതൃത്വത്തില്‍
രൂപീകരിക്കാവുന്നതാണ്.
ക്ലബിന്റെ
പ്രവര്‍ത്തനത്തിന് ആവശ്യമായ
തുക ഫണ്ടിന്റെ ലഭ്യതയും
പ്രവര്‍ത്തന മികവും അനുസരിച്ച്
ലഭിക്കുന്നതാണ്.
സംസ്ഥാന
ജില്ലാതലങ്ങളില്‍ ഏറ്റവും
മുന്തിയ പ്രവര്‍ത്തനം കാഴ്ച്ച
വെയ്ക്കുന്ന ക്ലബിനും
അംഗങ്ങള്‍ക്കും എവര്‍റോളിങ്
ട്രോഫിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ലഹരി
വിരുദ്ധ ക്ലബ്ബ് ആരംഭിക്കുന്നതിനായി
തൊട്ടടുത്ത എക്‌സൈസ് റെയിഞ്ച്
ഓഫീസുമായി ബന്ധപ്പെടുക.
3.ഹെറിറ്റേജ്
ക്ലബ്ബ്
സംസ്ഥാന
ആര്‍ക്കൈവ്‌സ് വകുപ്പിന്റെ
നേതൃത്വത്തില്‍ സ്‌കൂളുകളില്‍
ഹെറിറ്റേജ് ക്ലബ്ബുകള്‍
ആരംഭിക്കാവുന്നതാണ്.
വിദ്യാര്‍ത്ഥികളില്‍
നമ്മുടെ പൈതൃകസംരക്ഷണത്തില്‍
അവബോധം സൃഷ്ടിക്കുക അത് വഴി
രാഷ്ട്രത്തോടും നമ്മുടെ
സംസ്‌കാരത്തോടുമുളള ആഭിമുഖ്യം
വളര്‍ത്തുക എന്നതാണ് ക്ലബ്ബിന്റെ
ലക്ഷ്യം.
ഏറ്റവും
മികച്ച പ്രവര്‍ത്തനം കാഴ്ച്ച
വെയ്ക്കുന്ന സ്‌കൂളുകള്‍ക്ക്
ക്യാഷ് അവാര്‍ഡുകള്‍
എന്‍ഡോവ്‌മെന്റുകള്‍ എന്നിവയും
നല്‍കിവരുന്നു.
രജിസ്‌ട്രേഷന്‍
ലഭിക്കുന്നതിനായി ക്ലബ്ബ്
രൂപികരിച്ചതിന് ശേഷം ആ
വിവരങ്ങള്‍ സഹിതം സ്ഥാപനമേലധികാരി
മുഖാന്തിരം താഴെ കാണുന്ന
വിലാസത്തില്‍ അപേക്ഷ
അയക്കേണ്ടതുണ്ട്.
ദി
ഡയറക്ടര്‍,
കേരള
സ്റ്റേറ്റ് ആര്‍ക്കൈവ്‌സ്
ഡിപ്പാര്‍ട്ട്‌മെന്റ് ,നളന്ത,
കവടിയാര്‍
പി ഒ,
തിരുവനന്തപുരം
– 3
PH:
0471 2311547
4.ഫോറസ്ട്രി
ക്ലബ്ബ്
വനം
പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍
കുട്ടികളെ പങ്കാളികളാക്കുന്നതിന്
സ്‌കൂളുകളില്‍ ഫോറസ്ട്രി
ക്ലബ്ബുകള്‍ രൂപികരിക്കാവുന്നതാണ്.
രജിസ്‌ട്രേഷന്
ശേഷം കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി
അതത് ജില്ലയിലെ സോഷ്യല്‍
ഫോറസ്ട്രി ഡിവിഷനുമായി
ബന്ധപ്പെടേണ്ടതുണ്ട്.
പ്രിന്‍സിപ്പല്‍
/ ഹെഡ്മാസ്റ്റര്‍
രക്ഷാധികാരിയായും ഒന്നോ
രണ്ടോ അദ്ധ്യാപകര്‍ സ്റ്റാഫ്
ഗൈഡുകളായും 30-40
കുട്ടികള്‍
അംഗങ്ങളായും ഉളള ക്ലബ്ബ്
രൂപികരിച്ചതിന് ശേഷം
രജിസ്‌ട്രേഷനായി ഇവിടെയുളള
അപേക്ഷാഫോറം പൂരിപ്പിച്ച്
താഴെ കാണുന്ന വിലാസത്തിലേക്ക്
അയക്കേണ്ടതാണ്.
ഡയറക്ടര്‍,
ഫോറസ്ട്രി
ഇന്‍ഫര്‍മേഷന്‍ ബ്യൂറോ,
വഴുതക്കാട്,
തിരുവനന്തപുരം
– 14
PH:
0471 2529142
വനം
വകുപ്പ് സൗജന്യമായി സംഘടിപ്പിക്കുന്ന
പ്രക്യതി പഠന ക്യാമ്പുകളെ
കുറിച്ചുള്ള വിശദവിവരങ്ങള്‍ക്കും
അപേക്ഷഫോറത്തിനുമായി
ഇവിടെ ക്ലിക്ക് ചെയ്യുക Guidelines Application
ഇവിടെ ക്ലിക്ക് ചെയ്യുക Guidelines Application
5.കാര്‍ഷിക
ക്ലബ്ബ്
കുട്ടികളില്‍
കാര്‍ഷികാവബോധം വളര്‍ത്തുന്നതിനായി
സ്‌കൂളുകളില്‍ കൃഷി ക്ലബ്ബുകള്‍
ആരംഭിക്കാവുന്നതാണ്.
ഒരു
ക്ലബില്‍ 20
മുതല്‍
25 വരെ
അംഗങ്ങള്‍ ആകാം.
നാഷണല്‍
സര്‍വ്വീസ് സ്‌കീം,
ഇക്കോ
ക്ലബ്ബ്,
ഫോറസ്ട്രി
ക്ലബ്ബ് എന്നിവയുമായി സഹകരിച്ചും
പ്രവര്‍ത്തനങ്ങള്‍ ചെയ്യാവുന്നതാണ്.
പത്ത്
സെന്റ് സ്ഥലമെങ്കിലും കൃഷിക്കായി
(വെജിറ്റബിള്‍
കള്‍ട്ടിവേഷന്‍ പ്രോഗ്രാം)
മാറ്റിവെയ്‌ക്കേണ്ടതുണ്ട്.
പ്രവര്‍ത്തനമികവ്
കണക്കിലെടുത്താണ് ,
ഫണ്ട്
ലഭ്യതയ്ക്കനുസരിച്ച് വിത്ത്,
വളം,
ഉപകരണങ്ങള്‍,
ട്രെയിനിങ്
എന്നിവയ്ക്കായി തുക അനുവദിക്കുന്നത്.
കൂടാതെ
കാര്‍ഷികപ്രവര്‍ത്തനങ്ങളുടെ
മികവിന്റെ അടിസ്ഥാനത്തില്‍
സംസ്ഥാനതലത്തില്‍ ഏറ്റവും
നല്ല വിദ്യാലയം,
ഏറ്റവും
നല്ല സ്ഥാപന മേധാവി,
ഏറ്റവും
നല്ല ടീച്ചര്‍,
എറ്റവും
നല്ല വിദ്യാര്‍ത്ഥി എന്നിവരേയും
തിരെഞ്ഞടുക്കാറുണ്ട്.
കൂടുതല്‍
വിവരങ്ങള്‍ക്കായി തൊട്ടടുത്ത
കൃഷിഭവനുമായി ബന്ധപ്പെടുക.
6.ദേശീയ
ഹരിത സേന
പാരിസ്ഥിതിക
വിദ്യാഭ്യാസം കുട്ടികള്‍ക്ക്
പകര്‍ന്ന് നല്‍കുക എന്ന
ലക്ഷ്യം മുന്‍നിര്‍ത്തിക്കൊണ്ട്
'കേരള
ശാസ്ത്ര സാങ്കേതിക പരിസ്ഥിതി
കൗണ്‍സില്‍'
നടപ്പിലാക്കുന്ന
'ദേശീയ
ഹരിതസേന'
- ഇക്കോ
ക്ലബ്ബ് സ്‌കൂളുകളില്‍
ആരംഭിക്കാവുന്നതാണ്.
ക്ലബ്ബിന്റെ
പ്രവര്‍ത്തനത്തിനാവശ്യമായ
ഫണ്ട് ലഭിക്കുന്നതാണ്.
മാത്രമല്ല
സംസ്ഥാന തലത്തിലെ ഏറ്റവും
മികച്ച ക്ലബ്ബിനും അതത്
ജില്ലകളിലെ ഏറ്റവും മികച്ച
ക്ലബ്ബിനും അവാര്‍ഡുകളും
ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇക്കോ
ക്ലബ്ബിന്റെ രൂപീകരണവുമായി
ബന്ധപ്പെട്ട വിവരങ്ങള്‍ക്കായി
അതത് ജില്ലയുടെ കോര്‍ഡിനേറ്ററുമായി
ബന്ധപ്പെടേണ്ടതാണ്.
അതിനായി
ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
7.ജലശ്രീ
ക്ലബ്ബ്
ജലവകുപ്പിന്റെ
കീഴിലുളള സി.സി.ഡി.യു.വി.ന്റെ
നേതൃത്വത്തില്‍ സ്‌കൂളുകളില്‍
ജലശ്രീ ക്ലബ്ബുകള്‍
ആരംഭിക്കാവുന്നതാണ്.
വിദ്യാലയങ്ങളെ
'ജല
സൗഹൃദ മുറ്റങ്ങള്‍'
ആക്കി
മാറ്റുക എന്നതാണ് ക്ലബ്ബിന്റെ
ലക്ഷ്യം.
മഴവെളള
സംഭരണികള്‍ സ്ഥാപിക്കല്‍,
മഴക്കുഴി
നിര്‍മ്മാണം,
കിണറുകള്‍
റീച്ചാര്‍ജ് ചെയ്യല്‍,
ഫീല്‍ഡ്
ട്രിപ്പുകള്‍,
ഗ്രാമീണ
കൂട്ടായ്മകള്‍,
എക്‌സിബിഷനുകള്‍
തുടങ്ങി ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ്
ക്ലബ്ബിനുളളത്.
കൂടാതെ
കുടിവെളളം പരിശോധിക്കാനുളള
സൗജന്യ കിറ്റുകളും ലഭ്യമാക്കും.
അദ്ധ്യാപകര്‍ക്കുളള
പരിശീലനവും നല്‍കും.
ഫണ്ടിന്റെ
ലഭ്യതയ്ക്ക് അനുസരിച്ച്
സാമ്പത്തിക സഹായങ്ങളും
ലഭിക്കും.
മികച്ച
പ്രവര്‍ത്തനം കാഴ്ച്ച വെക്കുന്ന
സ്‌കൂളുകള്‍ക്ക് പുരസ്‌കാരങ്ങളും
ക്യാഷ് അവാര്‍ഡുകളും
ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.
രജിസ്‌ട്രേഷനായി
സ്ഥാപനമേലധികാരി മുഖാന്തിരം
താഴെകാണുന്ന വിലാസത്തിലേക്ക്
അപേക്ഷ അയക്കേണ്ടതാണ്.
ദി
ഡയറക്ടര്‍,
സി
സി ഡി യു,
ഫസ്റ്റ്
ഫ്‌ളോര്‍,പി
ടി സി ടവര്‍,
എസ്
എസ് കോവില്‍ റോഡ്,തമ്പാനൂര്‍,
തിരുവനന്തപുരം
- 1
ഇമെയില്‍:
ccdu@gmail.com
PH:0471
2320848
8.ലവ്
ഗ്രീന്‍ ക്ലബ്ബ്
ജപ്പാന്‍
അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന
എന്‍. ജി.
ഒ.
ആയ
ഓയിസ്‌ക ഇന്റര്‍നാഷണലിന്റെ
ദക്ഷിണഭാരതത്തിലെ ഓഫീസ് ലവ്
ഗ്രീന്‍ ക്ലബ്ബുകള്‍ എന്ന
പേരില്‍ സ്‌കൂളുകളില്‍
പരിസ്ഥിതി ക്ലബ്ബുകള്‍
ആരംഭിക്കുന്നതിനുളള
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
നല്‍കി വരുന്നു.
ക്ലബ്ബുകള്‍
രൂപികരിക്കുന്നതിനായി
അടുത്തുളള ഒയിസ്‌ക ചാപ്‌റ്റേഴ്‌സുമായി
ബന്ധപ്പെടേണ്ടതാണ്.
ഒയിസ്‌ക
ചാപ്‌റ്റേഴ്‌സ് ഏതെല്ലാമാണെന്നറിയുവാന്‍
ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
9.
പര്യാവരണ്‍
മിത്ര
സ്‌കൂള്‍
കുട്ടികളെ പരിസ്ഥിതിയുടെ
മിത്രം ആക്കി മാറ്റുക എന്നതാണ്
പര്യാവരണ്‍ മിത്രയുടെ ലക്ഷ്യം.
അംഗത്വം
നേടുന്ന സ്‌കൂളുകള്‍ക്ക്
പര്യാവരണ്‍ മിത്രയുടെ പ്രാദേശിക
റിസോഴ്‌സ് ഏജന്‍സികളുമായി
കൂടുതല്‍ സഹായങ്ങള്‍ക്ക്
ബന്ധപ്പെടാവുന്നതാണ്.
ഓണ്‍ലൈന്‍
രജിസ്‌ട്രേഷനായി ഈ ലിങ്ക് സന്ദര്‍ശിക്കു.
അപേക്ഷഫോറം
പി ഡി എഫ് രൂപത്തില്‍ ലഭിക്കുന്നതിന്
ഈ ലിങ്ക് സന്ദര്‍ശിക്കു.
അപേക്ഷ
അയക്കേണ്ട വിലാസം
പ്രോഗ്രാം
കോര്‍ഡിനേറ്റര്‍,
സെന്‍ട്രല്‍
ഫോര്‍ എന്‍വിയോണ്‍മെന്റ്
എഡ്യൂക്കേഷന്‍,
'പുഷ്പ',
അംബിക
റോഡ്,
പളളിക്കുന്ന്,കണ്ണൂര്‍
670004
PH:04972748600
, 9995882399
10.
ആനിമല്‍
വെല്‍ഫെയര്‍ ക്ലബ്ബ്
മൃഗസംരക്ഷണ
വകുപ്പിന്റെ സഹായത്താല്‍
സ്‌കൂളുകളില്‍ ആനിമല്‍
വെല്‍ഫെയര്‍ ക്ലബ്ബുകള്‍
ആരംഭിക്കാവുന്നതാണ്.
പി.
ടി.എ
യുമായി സഹകരിച്ചാണ്
പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്.
ഈ
സ്‌കീമിനെകുറിച്ച് കൂടുതല്‍
അറിയുവാന്‍ സ്‌കൂള്‍
സ്ഥിതിചെയ്യുന്ന പ്രദേശത്തെ
മൃഗാശുപത്രിയുമായി ബന്ധപ്പെടുക.
11.
പൌള്‍ട്രി
ക്ലബ്
അഞ്ച്
മുതല്‍ ഒന്‍പത് വരെയുള്ള
ക്ലാസ്സുകളിലെ കുട്ടികള്‍ക്കായി
പൌള്‍ട്രി ക്ലബ്ബുകള്‍
രൂപീകരിക്കാവുന്നതാണ്.
ബന്ധപ്പെടേണ്ട
വിലാസം:
THE
MANAGING DIRECTOR
THE
KERALA STATE POULTRY DEVOLOPMENT CORPORATION LTD
PETTA
THIRUVANATHAPURAM
-24
PH:0471
2478585 ,2468585
12.
ഫിലാറ്റെലി
ക്ലബ്
സ്കൂളുകളില്‍
ഫിലാറ്റെലി ക്ലബ്
രൂപീകരിക്കാം.പ്രവര്‍ത്തനത്തിന്
ആവശ്യമായ പിന്തുണ പോസ്റ്റല്‍
ഡിപ്പാര്‍ട്ട്മെന്‍റ് നല്‍കും.
ബന്ധപ്പെടേണ്ട
ഫോണ്‍ നമ്പര്‍ :
0471 2560734
Comments