WEB PHOTOS - A WEB ALBUM CREATOR SOFTWARE
WEB ALBUM CREATOR
ഗാംബാസ് സോഫ്റ്റ് വെയര്‍ ഫാം (https://gambas.one/gambasfarm/) എന്ന ഗാംബാസ് ഡെവലപ്പര്‍മാരുടെ കൂട്ടായ്മയില്‍ Charlie Ogier പ്രസിദ്ധീകരിച്ച ഈ പ്രോഗ്രാമിന്റെ മൂല രചനയെ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത് , ചില കൂട്ടിച്ചേര്‍ക്കലുകളും ഭേദഗതികളും വരുത്തി ഒരു വെബ് ഫോട്ടോ ആല്‍ബം തയ്യാറാക്കുവാനുള്ള ഒരു പുതിയ സോഫ്റ്റ് വെയര്‍ അവതരിപ്പിക്കുകയാണ് കുണ്ടൂര്‍ക്കുന്ന് TSNMHSലെ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍. ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ഞങ്ങളുടെ നന്ദി.
Gambas3 എന്ന പ്രോഗ്രാമിങ്ങ് ലാങ്ഗ്വേജില്‍ തയ്യാറാക്കിയ ഈ സോഫ്റ്റ്‌വെയറിന്റെ ഉദ്ദേശം ഒരു ഫോള്‍ഡറില്‍ സൂക്ഷിച്ചിരിക്കുന്ന എല്ലാ ചിത്ര ഫയലുകളെയും (JPG / JPEG / PNG) ഉള്‍പ്പെടുത്തി, ഓരോ ചിത്രത്തിനും ആവശ്യമായ വിവരണങ്ങള്‍ നല്കി ഒരു Web Album തയ്യാറാക്കല്‍ എന്നതാണ്.

ഇന്‍സ്റ്റലേഷന്‍ :
WEBPHOTOS.zipഎന്ന ഫോള്‍ഡര്‍ ഡൗണ്‍ലോഡ് ചെയ്ത്, home/Desktop ലേക്ക് paste ചെയ്ത് Extract ചെയ്യുക.
Extract ചെയ്ത് ലഭിച്ച ഫോള്‍ഡറിനുള്ളിലെ installer.sh എന്ന ഫയല്‍ റൈറ്റ് ക്ലിക്ക് ചെയത് Properties ക്ലിക്ക് ചെയ്‌ത് Execute Permission ടിക് മാര്‍ക്ക് (√) കൊടുക്കുക.
തുടര്‍ന്ന് installer.sh എന്ന ഫയലില്‍ DblClk ചെയ്ത് Run in Terminal ക്ലിക്ക് ചെയ്യുക.
തുറന്നുവരുന്നTerminal ല്‍ നിങ്ങളുടെ സിസ്റ്റം പാസ്സ് വേഡ് ഉപയോഗിച്ച് Install ചെയ്യുക.
Application – Internet- WebPhotos എന്ന ക്രമത്തില്‍ ഉപയോഗിക്കാം.
പ്രത്യേകം ശ്രദ്ധിക്കുക : Internet Connection ഉണ്ടായിരിക്കണം.
Comments