White Light / Black Rain: The Destruction of Hiroshima and Nagasaki | ഹിരോഷിമ ദിനം ഡോക്യുമെന്ററി
1945 ഓഗസ്റ്റ് 6,9 മാനവ ചരിത്രത്തിലെ ഏറ്റവും ക്രൂരവും ഭയാനകവുമായ നരഹത്യ സൃഷ്ടിച്ച് അമേരിക്ക ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും ആദ്യ അണു ബോംബുകൾ വർഷിച്ചു ചരിത്രത്തിൽ ചോരചിന്തിയ കറുത്ത ദിനങ്ങൾ
1945 ഓഗസ്റ്റ് 6, സമയം 8 മണി കഴിഞ്ഞ് 15 മിനിട്ട് 17 സെക്കന്റ്. ഇതേ സമയം ഹിരോഷിമയുടെ ആകാശത്ത് വട്ടമിട്ട് പറന്നിരുന്ന വിമാനത്തില്‍ നിന്ന് ഒരു കറുത്ത വസ്തു താഴേക്ക് വീണു. 'ലിറ്റില്‍ ബോയ് ' എന്ന് പേരുള്ള അണുബോംബായിരുന്നു അത്. 1870 അടി ഉയരത്തില്‍ വെച്ച് അത് പൊട്ടി. 1 കോടി ഡിഗ്രീ സെന്റിഗ്രേഡ് ചൂടുള്ള ഒരു തീഗോളമായി താഴെ പതിച്ചു 60,000 പേർ ഉരുകി ആവിയായി.പുക ഒരു കൂണിന്റെ ആകൃതിയിൽ 40,000 അടി ഉയരത്തിൽ പൊങ്ങി. തൽക്ഷണം മരിച്ചവരുടെ ആകെ എണ്ണം 1,20,000. ഏഴ് ചതുരശ്ര മൈല്‍ വിസ്തീര്‍ണമുള്ള ഹിരോഷിമയുടെ നാല് ചതുരശ്ര മൈല്‍ സ്ഥലത്തെ ജീവജാലങ്ങള്‍ കത്തിച്ചാമ്പലായി.
1945 ഓഗസ്റ്റ് 9 സമയം രാവിലെ 11.02, നാഗസാക്കി എന്ന മനോഹരനഗരത്തെ ലക്ഷ്യമാക്കി 'ഫാറ്റ്മാന്‍' എന്ന അണുബോംബ് താഴേക്ക് നിക്ഷേപിച്ചു . പ്ലൂട്ടോണിയം - 239 കൊണ്ട് ഉണ്ടാക്കിയതായിരുന്നു ഫാറ്റ്മാന്‍. 470 മീറ്റര്‍ ഉയരത്തില്‍ വച്ച് അത് പൊട്ടിത്തെറിച്ചു. നാഗസാക്കിയിലെ 2,12,000 ജനങ്ങളിൽ 73,884 പേർ മരിച്ചു 76,796 പേർക്ക് മാരകമായി പരിക്കേറ്റു. അണു പ്രസരണത്തിന്റെ വിപത്തുകളാൽ മരിച്ചവർക്കും അംഗ ഭംഗം വന്നവർക്കും കണക്കില്ല.
"യുദ്ധം" വരുത്തി വയ്ക്കുന്ന ദുരിതങ്ങൾ വരാനിരിക്കുന്ന തലമുറയെക്കൂടി നാശത്തിലേയ്ക്ക് നയിക്കുന്നു . ആയതിനാൽ ഏതൊരു യുദ്ധവും എതിർക്കപ്പെടേണ്ടത് തന്നെയാണ് . ഒരു അണുയുദ്ധത്തിന് ശേഷം അതിനെപ്പറ്റി ദുഃഖിക്കേണ്ടി വരുന്നില്ല. കാരണം ദുഃഖിക്കാന്‍ ആരും കാണുകയില്ല എന്നതു തന്നെ.
ഹിരോഷിമ ദിനം പ്രമാണിച്ച് പരിചയപ്പെടുത്തുന്ന ഡോക്ക്യുമെന്ററി
White Light / Black Rain: The Destruction of Hiroshima and Nagasaki
White Light / Black Rain: The Destruction of Hiroshima and Nagasaki
ഹിരോഷിമ ബോംബിങ്ങിന്റെ ഭീകര ദൃശ്യങ്ങൾ വെളിപ്പെടുത്തുന്ന അത്യുജ്ജല
ഡോക്യുമെന്ററി.
ഡോക്യുമെന്ററി.
Comments