New Posts

WE ARE SAFE | ഞങ്ങൾ സുരക്ഷിതരാണ് !


ഞങ്ങൾ സുരക്ഷിതരാണ്



*Please share this Content*

             കേരളത്തിലെ ചില വിദ്യാഭ്യാസ ബ്ലോഗുകളിൽ പോസ്റ്റുകൾ ഓപ്പൺ ചെയ്യുമ്പോൾ അനാവശ്യ സൈറ്റുകളും ചിത്രങ്ങളും തുറക്കപ്പെടുന്നു എന്ന് ചില അധ്യാപകർ അറിയിക്കുകയുണ്ടായി. അതിൻ  പ്രകാരം ബയോ വിഷൻ പരിശോധിച്ചതിൽ ഈ ബ്ലോഗ് പൂർണമായും സുരക്ഷിതമാണ് എന്നറിയിക്കുന്നു. ഇതോടൊപ്പം നടത്തിയ പരിശോധനയിൽ നിലവിലുള്ള  വിദ്യാഭ്യാസ ബ്ലോഗുകളിൽ ഒന്നും തന്നെ ഇത്തരത്തിൽ പ്രശ്നമില്ല എന്ന് മനസിലാക്കുന്നു.

നിലവിലെ പ്രശ്‍നം എന്ത് കൊണ്ടാവും?
            
                      ഏതെങ്കിലും വെബ് സൈറ്റ് വഴി ബ്രൗസറിൽ കടന്നുകൂടിയ  Malware Content ബ്രൗസറിൽ നിലനിൽക്കുകയും ആ ബ്രൌസർ ഉപയോഗിച്ച് തുറക്കുന്ന എല്ലാ ബ്ലോഗുകളിലും / സൈറ്റുകളിലും  പ്രവർത്തിച്ചു  അനാവശ്യ  സൈറ്റുകൾ തുറക്കപ്പെടുന്നതാണ്.  ആയതിനാൽ ഈ പ്രശ്‍നം  ഉള്ളവർ എത്രയും വേഗം Fire fox ക്ലീൻ ചെയ്യുക.  എല്ലാ ബ്ലോഗുകളും   പൂർണമായും സുരക്ഷിതമാണ് .

നിലവിലെ പ്രശ്‍നത്തിന് എന്താണ് പരിഹാരം

                     ഫയർഫോക്സ് ബ്രൌസറിലെ  Malware Content നീക്കം ചെയ്യുക. അതിനായി Firefox   Refresh ചെയ്യുക
 


Firefox എങ്ങനെ   Refresh  ചെയ്യാം ?

                 Firefox തുറന്ന് വലത് മുകളിലുള്ള 3 വരകളിൽ ക്ലിക്ക് ചെയുമ്പോൾ തുറന്നു വരുന്ന Drop down വിൻഡോയിലെ Help ൽ click ചെയ്യുക


അടുത്ത വിൻഡോ യിലെ Troubleshooting Information എന്നതിൽ click ചെയ്യുക




 തുറന്നു വരുന്ന പുതിയ വിൻഡോയിലെ Refresh Firefox കൊടുത്തു് റിഫ്രഷ് ചെയ്യുക


ഇതിനു ശേഷം  Firefox ഉപയോഗിക്കുക



Any Doubts: 8547378281



Read also

Comments