COVID 19 - വ്യാപന ഘട്ടങ്ങൾ
COVID 19 - വ്യാപന ഘട്ടങ്ങൾ
കോവിഡ് 19 സമൂഹത്തിൽ പടരുന്നതിന് നാല് ഘട്ടം ആണുള്ളത്
1. Imported Cases : വിദേശത്ത് നിന്ന് വന്നവരിൽ മാത്രം രോഗം
2. Local Transmission : വിദേശത്ത് നിന്ന് വന്നവരുമായി ഇടപഴകിയവരിൽ രോഗം
3. Community Transmission : രോഗം സമൂഹത്തിൽ പടർന്നു ആരിൽ നിന്നാണ് രോഗം കിട്ടിയതെന്നു കണ്ടു പിടിക്കാനാവാത്ത അവസ്ഥ
4. Epidemic : അനിയന്ത്രിതം ആയി രോഗം പൊട്ടി പുറപ്പെടുന്നു
നമ്മൾ അതായതു ഇന്ത്യ സ്റ്റേജ് 2 അഥവാ ലോക്കൽ ട്രാൻസ്മിഷനിൽ എത്തി കഴിഞ്ഞു.
2. Local Transmission : വിദേശത്ത് നിന്ന് വന്നവരുമായി ഇടപഴകിയവരിൽ രോഗം
3. Community Transmission : രോഗം സമൂഹത്തിൽ പടർന്നു ആരിൽ നിന്നാണ് രോഗം കിട്ടിയതെന്നു കണ്ടു പിടിക്കാനാവാത്ത അവസ്ഥ
4. Epidemic : അനിയന്ത്രിതം ആയി രോഗം പൊട്ടി പുറപ്പെടുന്നു
നമ്മൾ അതായതു ഇന്ത്യ സ്റ്റേജ് 2 അഥവാ ലോക്കൽ ട്രാൻസ്മിഷനിൽ എത്തി കഴിഞ്ഞു.
ഇനി ശ്രദ്ധിച്ചില്ലെങ്കിൽ രോഗം ചൈനയിലും ഇറ്റലിയിലും പടർന്ന പോലെ കേരളത്തിൽ പടരും.
സ്റ്റേജ് മൂന്നിലും നാലിലും നിൽക്കുന്ന പല രാജ്യങ്ങളിലും പെട്ടെന്നായിരുന്നു അസുഖം നൂറിൽ നിന്ന് ആയിരത്തിലും പിന്നെ പതിനായിരത്തിലും എത്തിയത്.
ഇന്ത്യയിൽ നൂറിൽ അധികം കേസ് ആയി കഴിഞ്ഞു. ഇനി തീവ്രമായി ശ്രദ്ധിച്ചേ പറ്റൂ.
അടുത്ത രണ്ടാഴ്ച വളരെ പ്രധാനം ആണ്.
ഇറ്റലിയിലെ പോലെ ഉള്ള അവസ്ഥ നമുക്ക് വരാൻ പാടില്ല. തടയണം. അതിനു നമ്മൾ ഓരോരുത്തരും വിചാരിക്കണം.
1. കോവിഡ് 19 രോഗ ബാധ ഉള്ള വിദേശ രാജ്യത്തിൽ നിന്നും സ്ഥലങ്ങളിൽ നിന്നും വന്നവർ നിർബന്ധം ആയും വീട്ടുകാർ ആയി സമ്പർക്കം ഇല്ലാതെ 14 ദിവസം home isolation ഇൽ ഇരിക്കണം (ചിക്കൻ പോക്സ് വന്നപ്പോൾ ഇരുന്ന പോലെ ഉള്ള ഐസൊലേഷൻ, അല്ലാതെ ഇടയ്ക്കു പോയി വർത്തമാനം പറയാൻ പാടില്ല). യാത്ര പാടില്ല. വിദേശത്ത് നിന്ന് വീട്ടിൽ വരുമ്പോൾ ബന്ധുക്കൾ ആയും സ്വന്തം വീട്ടുകാർ ആയും ഇടപഴകാൻ പാടില്ല.
2. Social Distancing : ഏകദേശം ഒരു മീറ്റർ അകലം പാലിച്ചു മറ്റുള്ളവർ ആയി ഇടപെടുക. ആൾകൂട്ടം അരുത്. ആൾകൂട്ടം വരുന്ന ചടങ്ങുകളിലും സാഹചര്യങ്ങളിലും പോകരുത്.
3. ചുമക്കുകയും തുമ്മുകയും ചെയ്യുമ്പോൾ കൈ മടക്കു കൊണ്ടോ തൂവാല കൊണ്ടോ tissue പേപ്പർ കൊണ്ടോ മുഖം മറയ്ക്കണം. ആൾകൂട്ടത്തിൽ ഇരുന്നു വായടച്ചു പോലും ചുമക്കരുത്. കൈയിൽ തുപ്പൽ, മൂക്കിലേ സ്രവം ആയാൽ കൈ കഴുകണം
4. രോഗിയുടെ ശരീര സ്രവങ്ങൾ വായുവിലൂടെ മറ്റൊരാളുടെ മൂക്കിൽ എത്തിയാലോ അല്ലെങ്കിൽ എല്ലാവരും തൊടുന്ന സ്ഥലത്തോ (ഉദാ : ലിഫ്റ്റിന്റെ ബട്ടൺ, escelator കൈവരി) ആയി തൊട്ടു സ്വന്തം വായിലും മൂക്കിലും കൈ കഴുകാതെ കൊണ്ട് പോകുന്നവർക്കോ ആണ് രോഗം പടരുക. ആയതിനാൽ എല്ലാവരും തൊടുന്ന സ്ഥലങ്ങളിൽ സ്പർശിച്ചാൽ എത്രെയും പെട്ടെന്ന് കൈ കഴുകുക. അത് വരെ ആ കൈ കൊണ്ട് മുഖത്ത് തൊടരുത്
5. കൈ കഴുകാൻ പഠിക്കുക. കഴുകുമ്പോൾ ഹാൻഡ്‌വാഷ് ഉപയോഗിച്ച് കൈയുടെ ഉൾഭാഗം, പുറംഭാഗം, വിരലുകൾക്ക് ഇടയിൽ, നഖം, തള്ളവിരൽ, wrist എന്നിവ കഴുകണം. ഹാൻഡ് sanitizer ഉപയോഗിക്കുന്നതും ഇത് പോലെ തന്നെ വേണം.
6. പൊതു സ്ഥാപനങ്ങളിൽ എല്ലാവരും തൊടുന്ന ഇടങ്ങൾ (ഉദാ : വാതിൽപിടി, കസേരയുടെ കൈ) അണുനാശിനി (ഉദാ : ബ്ലീച്ചിങ് ലായനി, ലൈസോൾ) അടങ്ങിയ ലായനി gloves ധരിച്ച ശേഷം തുടച്ചു വൃത്തി ആക്കേണ്ടത് ആണ്. ഈ gloves ബയോ മെഡിക്കൽ വേസ്റ്റ് മാനേജ്മെന്റ് പ്രകാരം നിർമാർജനം ചെയ്യേണ്ടത് ആണ്. എല്ലാ ജീവനക്കാർക്കും കൈ കഴുകാൻ ഹാൻഡ് വാഷും ആവശ്യത്തിന് വെള്ളവും ഉറപ്പാക്കേണ്ടത് ആണ്.
കേരള സർക്കാരിന്റെ ബ്രേക്ക് ദ ചെയിൻ ഇനീഷിയേറ്റീവ് പ്രകാരം നമുക്ക് കോവിഡ് 19 പകരുന്ന ചെയിൻ തടയാം. ഈ മഹാ മാരിയെ നമുക്ക് ചെറുത്ത് തോല്പിക്കാം.
ഡോ ബിനോജ് ജോർജ് മാത്യു
@കെ.ജി.എം . ഒ. എ
സോഷ്യൽ മീഡിയ സെൽ
ഡോ ബിനോജ് ജോർജ് മാത്യു
@കെ.ജി.എം . ഒ. എ
സോഷ്യൽ മീഡിയ സെൽ
Shared by Dr. Rejitha Devi
Comments