സമർപ്പണം - കവിത
സമർപ്പണം
മികവിന്റെ നല്ല നാളെയെ സ്വപ്നം കണ്ട് ,കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെ മികവിന്റെ കേന്ദ്രമാക്കിയ നമ്മുടെ പ്രിയപ്പെട്ട വിദ്യാഭ്യാസമന്ത്രിക്ക് ആലുവ സ്മാർട്ടീസ് അധ്യാപക കൂട്ടായ്മയുടെ സമർപ്പണം. Smt. ധന്യ മനോജ് , സെൻ്റ് ജോസഫ്സ് സ്കൂൾ തെക്കുംഭാഗം ,സൗത്ത് വെള്ളാരപ്പിള്ളി, ആലുവ രചിച്ചു ശ്രീജ വർമ്മ ആലപിച്ച ഗാനം .
വരികൾ
പുതുപുത്തൻ വർഷത്തിൽ
പുതുമയോടറിവേകാൻ
പഠനം തുടങ്ങി നാം അധ്യാപകർ
തളരാതെ പതറാതെ
കേരനാടുണർന്നല്ലൊ
അറിവിൻ്റെ പൊൻകിരണങ്ങളേന്തി
ചരിത്രം നമുക്കായ് വഴിമാറി നിന്നിന്ന്
അറിവു പകരുവാൻ മന്ത്രി മുന്നിൽ
മന്ത്രിതൻ ശിഷ്യഗണങ്ങളായ് മാറീനാം
അഭിമാനപുളകിതം അന്തരംഗം
ചേതനയേകുവാൻ പ്രജ്ഞവളർത്തുവാൻ
അറിവിൻ്റ തീർത്ഥം പകരുന്നിതാ
പകരുന്ന വ്യാധി ചെറുത്തുകൊണ്ടിന്നിതാ
പരിശീലനത്തിൻ്റെ പുതിയ പാത
വൈവിധ്യമാർന്നൊരാ വൈഭവമൊക്കെയും
പൂർണ്ണതയോടെ നാം നൽകിടേണം
അന്വേഷണത്തിലൂsറിവേകാൻ മക്കൾക്ക്
കാവലായ് കൂട്ടിന് നിന്നിടേണം
ചിന്തയും ചോദ്യവും തൊട്ടുവളർത്തി നാം
വഴിവിളക്കായെന്നും മാറിടേണം
ആസ്വദിച്ചെന്നും പഠിച്ചുവളരുവാൻ
ജീവിതഗന്ധിയാം അമൃതേകണം
അറിവിൻ്റെ വാതായനങ്ങൾ തുറന്നു നാം
അനന്ദവിഹായസ്സിൽ പാറിടേണം
വർണ്ണച്ചിറകുമായ് പാറിനടക്കുന്ന കിളികൾക്കു കൂട്ടായ് പറന്നിടേണം
പൊതു പാഠശാലകൾ അറിവിൻ്റെ കേന്ദ്രമായ്
കേരളമെങ്ങും മുഴങ്ങിടട്ടെ
നന്ദിയൊരായിരം ചൊല്ലുന്നിതാ ഞങ്ങൾ
ഉദ്യമം വിജയമായ് തീർന്നിടട്ടെ
സമർപ്പണം - കവിത
പുതുപുത്തൻ വർഷത്തിൽ
പുതുമയോടറിവേകാൻ
പഠനം തുടങ്ങി നാം അധ്യാപകർ
തളരാതെ പതറാതെ
കേരനാടുണർന്നല്ലൊ
അറിവിൻ്റെ പൊൻകിരണങ്ങളേന്തി
ചരിത്രം നമുക്കായ് വഴിമാറി നിന്നിന്ന്
അറിവു പകരുവാൻ മന്ത്രി മുന്നിൽ
മന്ത്രിതൻ ശിഷ്യഗണങ്ങളായ് മാറീനാം
അഭിമാനപുളകിതം അന്തരംഗം
ചേതനയേകുവാൻ പ്രജ്ഞവളർത്തുവാൻ
അറിവിൻ്റ തീർത്ഥം പകരുന്നിതാ
പകരുന്ന വ്യാധി ചെറുത്തുകൊണ്ടിന്നിതാ
പരിശീലനത്തിൻ്റെ പുതിയ പാത
വൈവിധ്യമാർന്നൊരാ വൈഭവമൊക്കെയും
പൂർണ്ണതയോടെ നാം നൽകിടേണം
അന്വേഷണത്തിലൂsറിവേകാൻ മക്കൾക്ക്
കാവലായ് കൂട്ടിന് നിന്നിടേണം
ചിന്തയും ചോദ്യവും തൊട്ടുവളർത്തി നാം
വഴിവിളക്കായെന്നും മാറിടേണം
ആസ്വദിച്ചെന്നും പഠിച്ചുവളരുവാൻ
ജീവിതഗന്ധിയാം അമൃതേകണം
അറിവിൻ്റെ വാതായനങ്ങൾ തുറന്നു നാം
അനന്ദവിഹായസ്സിൽ പാറിടേണം
വർണ്ണച്ചിറകുമായ് പാറിനടക്കുന്ന കിളികൾക്കു കൂട്ടായ് പറന്നിടേണം
പൊതു പാഠശാലകൾ അറിവിൻ്റെ കേന്ദ്രമായ്
കേരളമെങ്ങും മുഴങ്ങിടട്ടെ
നന്ദിയൊരായിരം ചൊല്ലുന്നിതാ ഞങ്ങൾ
ഉദ്യമം വിജയമായ് തീർന്നിടട്ടെ
സമർപ്പണം - കവിത
Comments