മണ്ണിലെ മാലാഖ ...ഭൂവിലെ നക്ഷത്രം - കവിത | TRIBUTE TO NURSES
മണ്ണിലെ മാലാഖ ...ഭൂവിലെ നക്ഷത്രം
World Nurses Day പ്രമാണിച്ചു നഴ്സുമാർക്ക് ആദരം അർപ്പിച്ചുകൊണ്ട് 🌹🌹🌹🌹Smt. ധന്യ മനോജ് , സെൻ്റ് ജോസഫ്സ് സ്കൂൾ തെക്കുംഭാഗം ,സൗത്ത് വെള്ളാരപ്പിള്ളി, ആലുവ രചിച്ചു ശ്രീജ വർമ്മ ആലപിച്ച ഗാനം . ടീച്ചർക്ക് ഞങ്ങളുടെ അഭിനന്ദനങ്ങൾ !
വരികൾ
മണ്ണിലെ മാലാഖ ..... ഭൂവിലെ നക്ഷത്രം
........................
മണ്ണിൽ പിറന്നൊരാ-
വെൺമാലാഖമാർ
ആതുര സേവകർ
നാടിൻ്റെ പാലകർ
ജീവൻ്റെ അംശത്തെ
കൈവിടാനാവാതെ
മുറുകെപ്പിടിക്കുന്ന
വെള്ളരിപ്രാവുകൾ
പിറവിയെടുക്കുന്ന നേരത്തവരെന്നെ
നെഞ്ചോടു ചേർത്തു കോരിയെടുത്തന്ന്
പൂപോൽ മൃദുലമാം എൻ വദനത്തിലോ
തഴുകിത്തലോടികുശലം പറഞ്ഞന്ന്
അമ്മയെന്നാദ്യം കരുതി ഞാൻ
തൊണ്ണുകൾകാട്ടിച്ചിരിച്ചു ഞാൻ
പെറ്റുവീഴുന്ന നേരത്ത് ഞാൻ തീർത്ത
മുറിവിൽ മരുന്നിട്ട് കെട്ടിക്കൊടുത്തവർ
തിളങ്ങുന്ന കണ്ണുകൾ നിറയുന്ന വേളയിൽ
ഇക്കിളികൂട്ടി ഇണക്കുവാൻ വന്നവർ
ഓടിനടന്നുതളർന്നിടും നേരത്തും
വേദന മാറ്റുവാൻ ഔഷധം നൽകുന്നോർ
നന്ദിയാംവാക്കിലൊരല്പമൊതുങ്ങാത്ത
സ്നേഹമെന്നെന്നും ദാനമായ് തന്നവർ
കണ്ണിമ പൂട്ടാതെ രോഗിക്കുകാവലായ്
കരുതിയിരിക്കുന്ന വെള്ളരിപ്രാവുകൾ
രോഗികളാണവർക്കു ബന്ധുക്കളും
വീടും കുടുംബവും സ്വപ്നങ്ങളെന്നുമേ
രാവില്ല പകലില്ല ദാഹവുമറിവീല
വിശപ്പിൻവിളികളും അറിവതില്ലെന്നുമേ
സേവനമാണവർക്കു മുഖ്യം
വേതനമെന്നതോ നാമമാത്രം
മാലാഖമാരേ മറക്കുവതെങ്ങനെ?
നാടിനു നീ തരും സേവനങ്ങൾ
നിന്നുടെ ആതുര തപസ്സിനുമുന്നിലായ്
ലോകമെന്നെന്നും നമിച്ചിടട്ടെ
നിന്നുടെ ആതുര തപസ്സിനുമുന്നിലായ്
ലോകമെന്നെന്നും നമിച്ചിടട്ടെ🙏
........................
മണ്ണിൽ പിറന്നൊരാ-
വെൺമാലാഖമാർ
ആതുര സേവകർ
നാടിൻ്റെ പാലകർ
ജീവൻ്റെ അംശത്തെ
കൈവിടാനാവാതെ
മുറുകെപ്പിടിക്കുന്ന
വെള്ളരിപ്രാവുകൾ
പിറവിയെടുക്കുന്ന നേരത്തവരെന്നെ
നെഞ്ചോടു ചേർത്തു കോരിയെടുത്തന്ന്
പൂപോൽ മൃദുലമാം എൻ വദനത്തിലോ
തഴുകിത്തലോടികുശലം പറഞ്ഞന്ന്
അമ്മയെന്നാദ്യം കരുതി ഞാൻ
തൊണ്ണുകൾകാട്ടിച്ചിരിച്ചു ഞാൻ
പെറ്റുവീഴുന്ന നേരത്ത് ഞാൻ തീർത്ത
മുറിവിൽ മരുന്നിട്ട് കെട്ടിക്കൊടുത്തവർ
തിളങ്ങുന്ന കണ്ണുകൾ നിറയുന്ന വേളയിൽ
ഇക്കിളികൂട്ടി ഇണക്കുവാൻ വന്നവർ
ഓടിനടന്നുതളർന്നിടും നേരത്തും
വേദന മാറ്റുവാൻ ഔഷധം നൽകുന്നോർ
നന്ദിയാംവാക്കിലൊരല്പമൊതുങ്ങാത്ത
സ്നേഹമെന്നെന്നും ദാനമായ് തന്നവർ
കണ്ണിമ പൂട്ടാതെ രോഗിക്കുകാവലായ്
കരുതിയിരിക്കുന്ന വെള്ളരിപ്രാവുകൾ
രോഗികളാണവർക്കു ബന്ധുക്കളും
വീടും കുടുംബവും സ്വപ്നങ്ങളെന്നുമേ
രാവില്ല പകലില്ല ദാഹവുമറിവീല
വിശപ്പിൻവിളികളും അറിവതില്ലെന്നുമേ
സേവനമാണവർക്കു മുഖ്യം
വേതനമെന്നതോ നാമമാത്രം
മാലാഖമാരേ മറക്കുവതെങ്ങനെ?
നാടിനു നീ തരും സേവനങ്ങൾ
നിന്നുടെ ആതുര തപസ്സിനുമുന്നിലായ്
ലോകമെന്നെന്നും നമിച്ചിടട്ടെ
നിന്നുടെ ആതുര തപസ്സിനുമുന്നിലായ്
ലോകമെന്നെന്നും നമിച്ചിടട്ടെ🙏
Comments