SSLC PHYSICS - UNIT 3 VIDEO LESSONS
പ്രിയ സുഹൃത്തുക്കളെ, മൂന്നാം യൂണിറ്റിന്റെ ഒന്നാമത്തെ ക്ലാസ്സ് അയക്കുന്നു. എന്റെ ന്യൂനതയാകാം, എത്ര ശ്രമിച്ചിട്ടും സമയം 30 മിനിറ്റിൽ കുറക്കാൻ കഴിഞ്ഞില്ല. പരീക്ഷണം ഉൾപ്പെടുത്തി കാര്യങ്ങൾ സവിസ്തരം പറഞ്ഞുവന്നപ്പോൾ അത്രയും നീണ്ടുപോയി. പിന്നെ, മറ്റൊരു കാര്യം താല്പര്യംമുള്ള /ആവശ്യമുള്ള ഒരാളെ (ഒരു കുട്ടിയെ ) സംബന്ധിച്ച് അരമണിക്കൂർ ഒരു പ്രശ്നമാകാൻ ഇടയില്ല. ഏതായാലും KITE ൽ ഈ യൂണിറ്റ് ഇപ്പോൾ എടുത്തുവരുന്ന Paulton സാറും ഷാജി സാറിന്റെ ക്‌ളാസ്സുപോലെ തന്നെ വളരെ ശാന്തമായും വിശദമായും പരീക്ഷണങ്ങളെല്ലാം ചെയ്തു മനോഹരമായാണ് ക്ലാസ് തുടങ്ങിയിരിക്കുന്നത്. ക്ലാസ്സ് കഴിഞ്ഞയുടൻതന്നെ ഫിസിക്സില്‍ താല്പര്യമുള്ളവരും സക്രിയരുമായ അധ്യാപകരാൽ സമ്പന്നമായ പല ഗ്രൂപ്പിലും ചില സംശയങ്ങൾ ഉന്നയിക്കുകയും ചർച്ച ചെയ്യുകയും ചെയ്തിരുന്നു. എന്റെ ശ്രദ്ധയിൽപെട്ട ഇത്തരത്തിലുള്ള രണ്ട് കാര്യങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഞാൻ നേരത്തെ സൂചിപ്പിച്ചതുപോലെ, വീഡിയോയുടെ 30 മിനിറ്റ് ദൈർഘ്യം കാണുമ്പോൾ പലർക്കും ഇത് കാണുവാനുള്ള താല്പര്യം കുറയുമെന്ന് എനിക്കറിയാം. അതിനാൽ വീഡിയോയുടെ 15 ആം മിനിറ്റ് മുതലുള്ള കുറച്ചുഭാഗം കാണാൻ സമയം കണ്ടെത്തിയാൽ ഞാൻ നേരത്തേ സൂചിപ്പിച്ചസംശയദുരീകരണം കാണാം.
വി.എ ഇബ്രാഹിം
SSLC UNIT 3: CLASS 1 -MICHAEL FARADAY'S EXPERIMENT
DEFLECTION OF GALVANOMETER'S NEEDLE : FARADAY' S EXPERIMENT - VIDEO
VIDEOS WITH PLAYLIST (1/2)
Comments