നല്ല മന്ത്രിയ്ക്ക് ഒരായിരം നന്ദി ..... വിടപറയുവതെങ്ങനെ? - കവിത
പ്രൊഫ. സി. രവീന്ദ്രനാഥ്.... അങ്ങേയ്ക്ക് ഒരായിരം നന്ദി. ഏറ്റെടുത്ത ഉത്തരവാദിത്വം അതിന്റെ പൂർണതയിൽതന്നെ നിറവേറ്റിയാണ് അങ്ങ് സ്ഥാനം ഒഴിയുന്നത്... ഒരധ്യാപകൻ വിദ്യാഭ്യാസ മന്ത്രിയായയിന്റെ നിലവാരം അങ്ങയുടെ ആശയങ്ങളിലും, പ്രവർത്തനങ്ങളിലും ഉണ്ടായിരുന്നു... പൊതുവിദ്യാഭ്യാസത്തെ സ്വപ്നം കാണുന്നതിനേക്കാളപ്പുറം മെച്ചപ്പെടുത്താൻ അങ്ങേയ്ക്ക് സാധിച്ചു എന്ന് നിസംശയം പറയാം... അന്താരാഷ്ട്ര നിലവാരത്തിലേക്ക് കുട്ടികളെയും വിദ്യാലയങ്ങളെയും ഉയർത്താനുള്ള നിരവധി പ്രവർത്തനങ്ങൾ കേരള സമൂഹം കണ്ടു...... അന്ധമായ രാഷ്ട്രീയ ചിന്ത അങ്ങേയ്ക്കുണ്ടായിരുന്നില്ല.... പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യം... അതിനുവേണ്ടിയുള്ള കർമ്മപരിപാടികൾ.... അതൊക്കെ ഫലം കണ്ടു... വിദ്യാലയങ്ങളുടെ ഭൗതീക സാഹചര്യങ്ങൾ ആകെ മാറി... പൊതുസമൂഹത്തിന്റെ മനോഭാവത്തിൽ മാറ്റം ഉണ്ടായി.... ഒരു നല്ല മന്ത്രി, അല്ല ഒരു വിദ്യാഭ്യാസ മന്ത്രി എങ്ങനെയാകണം എന്ന് അങ്ങ് കാണിച്ചു തന്നു.... വിദ്യാലയങ്ങളുടെയും കുട്ടികളുടെയും മികവുകൾ സമൂഹമാധ്യമങ്ങളിലൂടെ അങ്ങ് പങ്കുവെച്ചപ്പോഴും അതൊക്കെ അംഗീകാരമായിരുന്നു... പ്രചോദനമായിരുന്നു.... വളരാനും വളർത്താനുമുള്ള പ്രചോദനം....
കേരളത്തിലെ കുട്ടികളുടെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകിയ, വിദ്യാഭ്യാസ മേഖലയെ കാലം ആവശ്യപ്പെടുന്ന മാറ്റങ്ങളിലേക്ക് കൈപിടിച്ചുയർത്തിയ, നല്ല അധ്യാപകന്... നല്ല മന്ത്രിയ്ക്ക് ഒരായിരം നന്ദി......
സെൻ്റ് ജോസഫ്സ് തെക്കും ഭാഗം വിദ്യാലയത്തിലെ അധ്യാപിക ധന്യ ടീച്ചർ രചിച്ച് , എസ്.ടി.എം യു.പി എസ് പുതിയേടം അധ്യാപിക ശ്രീജ ടീച്ചർ ആലപിച്ച കവിതയുടെ ചിത്രസംയോജനം നടത്തിയത് ജി.യു.പി.എസ് പീച്ചാനിക്കാഡ് വിദ്യാലയത്തിലെ അധ്യാപകനായ ശ്രീ ആൻസൻ മാഷ് ആണ്..
മൂന്ന് അധ്യാപക സുഹൃത്തുക്കൾ ചേർന്ന് ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രിക്ക് ഹൃദയത്തിൽ നിന്ന് നൽകുന്ന സ്നേഹോപഹാരം🙏🏻
വിടപറയുവതെങ്ങനെ
Comments