World Ocean Day - Documentary | ലോക സമുദ്ര ദിനം
June 8 ലോക സമുദ്ര ദിനം. ക്യാനഡയാണ് 1992ല്‍ ആദ്യമായി ജൂണ്‍ എട്ട് സമുദ്ര ദിനമായി ആചരിച്ചത്. 2008ല്‍ ഐക്യരാഷ്ട്ര സംഘടന ഇത് ലോകസമുദ്രദിനമായി ഔദ്യോഗികമായി അംഗീകരിച്ചു. ആഗോളതലത്തില്‍ സമുദ്രങ്ങളുടെ പ്രാധാന്യത്തെ കുറിച്ചും സമുദ്രോല്പന്നങ്ങളുടെ പ്രസക്തിയെക്കുറിച്ചും അശാസ്ത്രീയമായ മീന്‍ പിടുത്തം മൂലം മത്സ്യസമ്പത്തിനു നേരേയുണ്ടാകുന്ന നശീകരണ പ്രക്രിയയെക്കുറിച്ചും ജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ നിരവധി സെമിനാറുകളും ക്യാമ്പുകളും ഈ ദിനത്തില്‍ സംഘടിപ്പിക്കുന്നു. സമുദ്രങ്ങള്‍ സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകത, അനധികൃതമായി മാലിന്യങ്ങള്‍ തള്ളുന്നതു മൂലം സമുദ്ര സമ്പത്തു മലിനപ്പെടുന്നതിനെതിരെയുളള ബോധവത്കരണം എന്നിവയും ഇതിന്‍റെ ഭാഗമാണ്. നമ്മുടെ സമുദ്രങ്ങള്‍, നമ്മുടെ ഉത്തരവാദിത്തം എന്ന സന്ദേശവുമായാണ് ആദ്യത്തെ സമുദ്രദിനം കൊണ്ടാടിയത്. കാലാവസ്ഥാ വ്യതിയാനം , ജൈവ വൈവിധ്യം എന്നീ മേഖലകളില്‍ സമുദ്രങ്ങളുടെ പങ്ക് വലുതാണ്.എന്നാല്‍ ആ ബോധ്യത്തോടു കൂടിയല്ല മനുഷ്യന്‍ സമുദ്രങ്ങളെ സമീപിക്കുന്നത് എന്ന തിരിച്ചറിവും അന്താരാഷ്ട്ര സമുദ്ര ദിനാചരണത്തിനു പിന്നിലുണ്ട്.
ലോക സമുദ്ര ദിനം പ്രമാണിച്ച് പരിചയപ്പെടുത്തുന്ന ഡോക്യുമെന്ററി ഫിലിം ഡൌൺലോഡ് ലിങ്ക് ഉൾപ്പെടെ ചുവടെ ചേർക്കുന്നു.
Comments