New Posts

June 26 - International Day Against Drug Abuse | അന്താരാഷ്‌ട്ര ലഹരി വിരുദ്ധ ദിനം


 ജൂൺ 26 - അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം
ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ നടക്കുന്ന  ദിനാചരണമാണ് അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം. 1989 മുതൽ എല്ലാ വർഷവും ജൂൺ 26 ന് ഇത് ആചരിക്കുന്നു. മയക്കുമരുന്ന് ദുരുപയോഗം, അനധികൃത മരുന്ന് വ്യാപാരം എന്നിവയ്ക്കെതിരെ അവബോധമുണ്ടാക്കുന്നതിനാണ് ഈ ദിനാചരണം ലക്ഷ്യമിടുന്നത്. 1987 ഡിസംബർ 7 ലെ 42/112 ലെ ജനറൽ അസംബ്ലി പ്രമേയമാണ് ദിനാചരണം തീരുമാനിച്ചത്.

1987 ജൂൺ 17 മുതൽ 26 വരെ വിയന്നയിൽ നടന്ന, മയക്കുമരുന്ന് ദുരുപയോഗം, നിയമവിരുദ്ധ കടത്ത് എന്നിവയെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനത്തിൽ മയക്കുമരുന്ന് ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ പോരാട്ടത്തിന്റെ പ്രാധാന്യം അടയാളപ്പെടുത്തുന്നതിനായി ഒരു വാർഷിക ദിനം ആചരിക്കണമെന്ന് സമ്മേളനം ശുപാർശ ചെയ്തു. ജൂൺ 17, ജൂൺ 26 തീയതികൾ നിർദ്ദേശിക്കപ്പെട്ടുവെങ്കിലും പിന്നീട് ജൂൺ 26 തിരഞ്ഞെടുത്തു.

ദിനാചരണത്തോടനുബന്ധിച്ച് കാമ്പെയ്‌നുകൾ, റാലികൾ, പോസ്റ്റർ രൂപകൽപ്പന തുടങ്ങിയ പരിപാടികൾ നടത്തുന്നു.

ലോക ലഹരിവിരുദ്ധദിനത്തിന്റെ 2024 ലെ പ്രമേയം,’തെളിവുകള്‍ വ്യക്തമാണ്; പ്രതിരോധത്തില്‍ നിക്ഷേപിക്കുക’ എന്നതാണ്.

Related contents

  1. International Day against Drug Abuse - Online Quiz - Set 5 | അന്താരാഷ്‌ട്ര ലഹരി വിരുദ്ധ ദിനം - ക്വിസ്
  2. International Day against Drug Abuse - Online Quiz - Set 4 | അന്താരാഷ്‌ട്ര ലഹരി വിരുദ്ധ ദിനം - ക്വിസ്
  3. International Day against Drug Abuse - Online Quiz - Set 3 | അന്താരാഷ്‌ട്ര ലഹരി വിരുദ്ധ ദിനം - ക്വിസ്
  4. International Day against Drug Abuse - Online Quiz - Set 2 | അന്താരാഷ്‌ട്ര ലഹരി വിരുദ്ധ ദിനം - ക്വിസ്
  5. International Day against Drug Abuse - Online Quiz - Set 1 | അന്താരാഷ്‌ട്ര ലഹരി വിരുദ്ധ ദിനം - ക്വിസ് 
  6. International Day against Drug Abuse - Online Quiz - Set 6 | അന്താരാഷ്‌ട്ര ലഹരി വിരുദ്ധ ദിനം - ക്വിസ്  
  7. International Day against Drug Abuse | വലിപ്പിക്കല്ലേ ! ഷോർട്ട് ഫിലിം 
  8. International Day against Drug Abuse - Article | അന്താരാഷ്‌ട്ര ലഹരി വിരുദ്ധ ദിനം 

Read also

Comments