World Environment Day - June 5 | ലോക പരിസ്ഥിതി ദിനം
എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനം ആയി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1974 മുതൽ ഈ ദിനാചരണം ആരംഭിച്ചത്.
ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോൺ പാളികളുടെ തകർച്ചയ്ക്കു കാരണമാകുകയും തന്മൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു. മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. ‘കാർബൺ ന്യൂട്രാലിറ്റി’ കൈവരിക്കുക വഴി ഓസോൺ വിള്ളലിനു കാരണമാവുകയും ആഗോളതാപനം ഉണ്ടാക്കുകയും ചെയ്യുന്ന ഗ്രീൻ ഹൌസ് വാതകങ്ങൾ പരമാവധി കുറയ്ക്കാനുള്ള ശേഷി കൈവരിക്കുകയുമാണ് ഉദ്ദേശിക്കുന്നത്.
'ഭൂമി പുനഃസ്ഥാപിക്കൽ, മരുഭൂവൽക്കരണം, വരൾച്ച എന്നിവയുടെ പ്രതിരോധം ' എന്നതാണ് 2024 പരിസ്ഥിതി ദിനത്തിന്റെ തീം . ആവാസവ്യവസ്ഥ പുനസ്ഥാപിക്കാനുള്ള പതിറ്റാണ്ടിന്റെ തുടക്കമായാണ് ഈ പരിസ്ഥിതി ദിനത്തെ ഐക്യരാഷ്ട്രസഭ പരിഗണിക്കുന്നത്. ഈ ലക്ഷ്യം ഉയർത്തിപ്പിടിച്ചു കൊണ്ട് ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നത് സൗദി അറേബ്യയാണ്
ലോക പരിസ്ഥിതി ദിന മുദ്രാവാക്യം
“നമുക്ക് ഒന്നിക്കാം, മരങ്ങൾ നട്ടുപിടിപ്പിക്കാം, പരിസ്ഥിതി വൃത്തിയാക്കാം . ”
"ഇപ്പോൾ പ്രവർത്തിക്കുക, ഭാവി സംരക്ഷിക്കുക - ഭൂമിയെ വീണ്ടും ഹരിതാഭമാക്കുക."
"നമുക്ക് ഒരു ഹരിത ഗ്രഹമുണ്ടെങ്കിൽ, നമുക്ക് ഒരു ഭാവി ഉണ്ടാകും ."
"പ്രകൃതിയെ നിലനിർത്തുക, ജീവൻ നിലനിർത്തുക."
"ഒരു ഭൂമി, ഒരു അവസരം - നമ്മുടെ വീട് സംരക്ഷിക്കുക."
"മരങ്ങൾ നടുക, ഭാവി സംരക്ഷിക്കുക."
"പരിസ്ഥിതി നമ്മുടെ ആത്മീയ സുഹൃത്താണ് , നമ്മൾ അത് പരിപാലിക്കണം."
Related posts
10 Set - World Environment Day - Online Quiz
Comments